കാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

കോഴിക്കോട് : ക്ഷീര വികസന വകുപ്പിൻറെ 2025-26 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വുമണ്‍ കാറ്റില്‍ കെയര്‍വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാകണം.
യോഗ്യത: എസ്എസ്എല്‍സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസമാണ് നിയമനം. ഇന്‍സൻറീവ്: പ്രതിമാസം 8,000 രൂപ .
പ്രായപരിധി 18-45.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 14ന് വൈകീട്ട് മൂന്ന് മണി.
ഫോണ്‍: 0495 2371254.