കണ്ടൻറ് റൈറ്റർ, പ്രൂഫ് റീഡർ : കരാർ നിയമനം

തിരുഃ റവന്യൂ വകുപ്പിൻറെ ഔദ്യോഗിക ജനസമ്പർക്ക / പ്രസിദ്ധീകരണ വിഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടൻറ് റൈറ്റർ, പ്രൂഫ് റീഡർ, സ്റ്റുഡിയോ അറ്റൻഡർ എന്നീ ഒഴിവുകളിലേക്ക് ദിവസ വേതന/ കരാർ നിയമനത്തിന് ആഗസ്റ്റ് 14ന് അഭിമുഖം നടത്തും.
ബിരുദം, ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഡിപ്ലോമ, മേഖലയിൽ 5 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം, ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പബ്ലിക് റിലേഷൻ ഓഫീസ് ജോലി പരിചയവുമാണ് കണ്ടൻറ് റൈറ്റർ യോഗ്യത.
ബിരുദം, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ പ്രൂഫ് റിഡറായി 3 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും (വിരമിച്ചവർക്കും അപേക്ഷിക്കാം) ആണ് പ്രൂഫ് റീഡർ യോഗ്യത.
റെക്കോർഡിങ് സ്റ്റുഡിയോ സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമാണ് സ്റ്റുഡിയോ അറ്റൻഡർ യോഗ്യത.
ഉദ്യോഗാർഥികൾ രാവിലെ 10.30ന് തിരുവനന്തപുരം പി.ടി.പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് കോമ്പൗണ്ടിലെ അക്കാഡമിക് ബ്ലോക്കിലെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ സ്റ്റുഡിയോയിൽ അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.






