ഐ.എച്ച്.ആര്.ഡി പോളിടെക്നിക് : പ്രവേശന തീയതി നീട്ടി

ഐ.എച്ച്.ആര്.ഡി.യുടെ കീഴിലുള്ള എട്ട് മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ഡി പ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ എട്ട് വരെ നീട്ടി.
www.ihrdmptc.org എന്ന അഡ്മിഷന് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം ജൂണ്‍ ഒന്‍പതിന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ www.ihrdmptc.org എന്ന അഡ്മിഷന് പോര്‍ട്ടലില്‍ ലഭ്യമാണ്.