എ.ബി.സി സര്‍ജന്‍ നിയമനം

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത എ.ബി.സി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
ബി.വി.എസ്.സി &എ.എച്ച്, എം.വി.എസ്.സി (സര്‍ജറി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-41. ഓഗസ്റ്റ് 24നകം അടുത്തുള്ള എംപ്ലോയ്മെൻറ് എകസ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ ഓപണ്‍ വിഭാഗക്കാരെയും പരിഗണിക്കും.
ഫോണ്‍: 0495 2376179.





