എസ്സി പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു

തിരുഃ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ഗുണഭോക്താക്കൾക്കിടയിൽ എത്തിക്കുന്നതിൻ റെ ഭാഗമായി സംസ്ഥാനതലത്തിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി- 18-45 വയസ്സ്. പ്രതിമാസ ഓണറേറിയം 11000 രൂപ.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നവംബർ 12 നുള്ളിൽ സമർപ്പിക്കണം.
വിവരങ്ങൾക്ക്: www.scdd.kerala.gov.in , 0471-2737100.




