എയര്‍മെന്‍ റിക്രൂട്ട്‌മെന്റിന് വി.എച്ച്.എസ്.സിക്കാര്‍ക്ക് പെങ്കടുക്കാം

745
0
Share:

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉദേ്യാഗാര്‍ത്ഥികള്‍, എയര്‍മെന്‍ റിക്രൂട്ട്‌മെന്റ് റാലികളില്‍ പങ്കെടുക്കുന്നതിന് യോഗ്യരാണെന്ന് സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ് അറിയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ബോര്‍ഡിന് കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ (COBSE) യില്‍ അംഗത്വം ലഭിച്ചതിനാല്‍ പ്ലസ് ടു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ഉദേ്യാഗങ്ങള്‍ക്കും തുടര്‍ പഠനത്തിനും വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യരാണെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അറിയിച്ചു.

Share: