എന്യൂമറേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട്, രാജീവ് ആവാസ് യോജന പദ്ധതികള്‍ പ്രകാരമുള്ള സര്‍വെ ജോലികള്‍ക്കായി താത്കാലിക എന്യൂമറേറ്റര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്.
കൃഷിച്ചെലവ് സര്‍വെയ്ക്ക് ബിഎ എക്‌ണോമിക്‌സ്, ബിഎസ്്‌സി മാത്തമാറ്റിക്‌സ്/ ബികോം സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണ് യോഗ്യത. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ആലുവ, കണയന്നൂര്‍, കൊച്ചി, കോതമംഗലം, താലൂക്കുകളിലായി നാല് ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 19 രാവിലെ 10 ന് നടക്കും.
അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ എച്ച്ആര്‍ അസസ്‌മെന്റിനായി ബിഎ എക്‌ണോമിക്‌സ്, ബിഎസ്്‌സി മാത്തമാറ്റിക്‌സ്/ ബികോം സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ നോളജ് എന്നിവയാണ് യോഗ്യത.
ഹോണറേറിയം (11000 രൂപയും യാത്ര ബത്തയും ദിനബത്തയുമടക്കം) ലഭിക്കും.
ഈ വിഭാഗത്തിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 19 ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ഔദ്യോഗിക സര്‍വെകള്‍ ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷന്‍ പുതിയ ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്‍പാകെ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0484 2422533, 2427705.