ഇ.സി.ജി ടെക്നീഷ്യൻ: വാക്ക് ഇൻ ഇൻറർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 18ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ഇ.സി.ജിയിൽ വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്, പിഎസിസി അംഗീകൃത ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.