ആര്‍ക്കിടെക്ചര്‍ പ്രവേശനം: നാറ്റ എഴുതി യോഗ്യത നേടണം

Share:

2017-18 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) കോഴ്സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കൌണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ഏപ്രില്‍ 16ന് നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണം.

www.nata.nic.in എന്ന വെബ്സൈറ്റിലെ Online Registration for NATA 2017 എന്ന ലിങ്കിലൂടെ ഫെബ്രുവരി രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്കുവേണ്ട യോഗ്യതകള്‍, ടെസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാനത്തെ ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ അലോട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിക്കുന്ന വേളയില്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതും അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും നിശ്ചിതസമയത്തിനകം സമര്‍പ്പിക്കേണ്ടതുമാണ്. കൂടാതെ ആര്‍ക്കിടെക്ചര്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനായി നാറ്റ സ്കോറും യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് വിവരങ്ങളും യഥാസമയം സമര്‍പ്പിക്കണം.

Share: