ആയുർവേദ മെഡിക്കൽ ഓഫീസർ: താൽക്കാലിക നിയമനം

Share:

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭ്യത്യം) തസ്തികയിൽ 1455 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവ്.

യോഗ്യത : ബി.എ.എം.എസ് ബിരുദവും, കൗമാരഭ്യത്യത്തിൽ ബിരുദാനന്തരബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം : 2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്തവരാകണം അപേക്ഷകർ. ഇളവുകൾ അനുവദനീയം.

ഉദ്യോഗാർത്ഥികൾ അതാത് പ്രൊഫഷണൽ ആൻറ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 ന് മുമ്പായി ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെൻറ് ഓഫീസർ (പി ആൻറ് ഇ) അറിയിച്ചു.

Share: