ആയുർവേദ തെറാപ്പി കോഴ്സ്

എറണാകുളം : കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന “സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി” കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യമേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്നവർക്കായി രൂപകൽപ്പന ചെയ്ത കോഴ്സിൻറെ ക്ലാസുകൾ ഇടപ്പള്ളി പുനർണവ ആയുർവേദ ഹോസ്പിറ്റലിലാണ് നടക്കുന്നത്.
കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത: പ്ലസ്ടു
പ്രായം : 18നും 45 നും ഇടയിൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : സെപ്റ്റംബർ 20
https://forms.gle/KF14a1dG6xspRnvS7 എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
ഫോൺ : 8848179814, 9995288833





