ആയുര്‍വേദ നേഴ്‌സ്, തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് നിയമനം

23
0
Share:

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ .

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിവ .

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം
തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ .

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.

Share: