അസി. പ്രൊഫസര്‍, സീനിയര്‍ റസിഡൻറ് നിയമനം

കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും.
അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത.
സീനിയര്‍ റസിഡൻറ് (ഓര്‍ത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക് ലിസ്റ്റ്, പി.ജി മാര്‍ക്ക് ലിസ്റ്റ്) മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം.
അസി. പ്രൊഫസര്‍ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയര്‍ റസിഡൻറ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.