അസിസ്റ്റൻറ് പ്രൊഫസർ നിയമനം

200
0
Share:

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഒഴിവുളള അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് 17 രാവിലെ 11ന് പരിയാരത്തുള്ള കണ്ണുർ ഗവ: ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.

Share: