അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗത്തിൽ 2026-27 അധ്യയന വർഷം ഫിലോസഫി വിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.
യോഗ്യത: ബിരുദാനന്തര ബിരുദം. പി എച്ച് ഡി / നെറ്റ് ഉള്ളവർക്ക് മുൻഗണന.
പ്രവൃത്തിപരിചയം അഭിലഷണീയം.
നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ഓഗസ്റ്റ് 21 ന് (വെള്ളി) രാവിലെ 10 മണിക്ക് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക് www.maharaja oc.in. സന്ദർശിക്കുക.




