അങ്കണവാടി ഹെൽപ്പർ നിയമനം

എറണാകുളം: മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാർഡിൽ പ്രവർത്തിക്കുന്ന നമ്പർ 130 തട്ടാംമുഗൾ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ 01-01-2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് അധികരിക്കാത്തവരുമായിരിക്കണം.
യോഗ്യത : എസ് എസ് എൽ സി പാസായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ആറ് വൈകിട്ട് അഞ്ചു വരെ.
അപേക്ഷ അയക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വടവുകോട്, പുത്തൻ കുരിശ് പി ഒ, എറണാകുളം പിൻ: 682 308,





