അക്കൗണ്ട്‌സ് ഓഫീസർ

Share:

തിരുവനന്തപുരം: സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ജോയിൻറ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽ നിന്നും വിരമിച്ച 58 വയസ്സ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം: 36,000 രൂപ.

www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാഡമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തി പരിചയം, പെൻഷൻ പേയ്‌മെൻറ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 വിലാസത്തിൽ ജൂലൈ 31നകം അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471 2302400, 9446028080.

Share: