ഹെൽപ്പർ (പ്രിൻറിംഗ്) : താത്കാലിക നിയമനം

എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പ്രിൻറിംഗ് ) തസ്തികയിലുള്ള താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പത്താം ക്ലാസ് വിജയം, പ്രിൻറിംഗ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം,മെഷീൻ വർക്ക് (ലോവർ) വിഭാഗത്തിൽ കെജിടിഇ അല്ലെങ്കിൽ എംജിടിഇ അല്ലെങ്കിൽ വി എച്ച് എസ് ഇ പ്രിൻറിംഗ് ടെക്നോളജി, അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെഷീൻ വർക്കിൽ എൻസിവിടി സർട്ടിഫിക്കറ്റ് കൂടാതെ പ്രശസ്തമായ ഒരു പ്രിൻറിംഗ് സ്ഥാപനത്തിൽ ഓഫ്സെറ്റ് പ്രിൻറിംഗ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 25ന് മുൻപ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18 മുതൽ 48 വരെ.
സ്ത്രീകളെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് 04842422458.






