സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ : കരാര്‍ നിയമനം

464
0
Share:

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.റ്റി പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് സെപ്. 26 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
മെഡിസിന്‍ എം.ഡി അല്ലെങ്കില്‍ എം.ബി.ബി.എസും ഡിപ്ലോമയും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം ബി ബി എസും എച്ച്.ഐ.വി മെഡിസിനില്‍ ഫെലോഷിപ്പോ മൂന്നു വര്‍ഷ പ്രവൃത്തി പരിചയത്തോടെ പബ്ലിക് ഹെല്‍ത്ത് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

Share: