സിവില്‍ സര്‍വീസ് പരിശീലനം

Share:

തിരുഃ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വീസ് അകാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.

അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും.

അവസാന തീയതി: ജൂലൈ 15.

Share: