വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം

Share:

തൃശൂർ : തീരദേശ ഹൈവേ നിര്‍മ്മാണത്തിനായി ചാവക്കാട്, കൊടുങ്ങല്ലൂര്‍, പൊന്നാനി താലൂക്കുകളിലെ 18 വില്ലേജുകളില്‍ നിന്നായി 61 കി.മീ. ദൂരത്തില്‍ നാലായിരത്തി അറന്നൂറോളം കൈവശക്കാരില്‍ നിന്നും ഏകദേശം 101.38 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്, റവന്യൂ വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍/വാല്യൂവേഷന്‍ അസിസ്റ്റൻറ്, വില്ലേജ് ഓഫീസര്‍/റവന്യൂ ഇന്‍സ്‌പെക്ടര്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റൻറ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻറ് എന്നീ തസ്തികകളില്‍ നിന്ന് വിരമിച്ച പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12.30 വരെ തൃശ്ശൂര്‍ കളക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടറിന്റെ (ജനറല്‍) ചേമ്പറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

വിശദമായ ബയോഡാറ്റയും ഫോണ്‍ നമ്പരും സഹിതമുളള അപേക്ഷ ഫെബ്രുവരി 27 ന് വൈകീട്ട് 5 ന് മുമ്പ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

ഫോണ്‍: 0487 2360777, 2433434

Share: