വാർഡ൯ നിയമനം

Share:

എറണാകുളം : തൃശൂർ, കുന്നംകുളം സ്പോർട്‌സ് ഡിവിഷനിലേക്ക് രണ്ട് വാർഡൻമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത ബിരുദവും ബി. എഡും. കായിക ക്ഷമതയുള്ളവരായിരിക്കണം.

വാർഡൻമാർ കുട്ടികളോടൊപ്പം താമസിച്ച് അവർക്ക് പാഠ്യ ഭാഗങ്ങൾ പറഞ്ഞു കൊടുക്കേണ്ടതാണ്. ക്രിമിനൽ പശ്ചാതലം ഉള്ളവരായിരിക്കരുത്. താമസവും ഭക്ഷണവും സൗജന്യമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള ദിവസക്കൂലി ശമ്പളമാണ് ലഭിക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ എട്ടിന് ഉച്ചയ്ക്ക് 12 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. തുടർന്ന് പ്രവേശനം ലഭിക്കുന്നവർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഫോൺ : 0484-2348244, 8547634933.

Tagswarden
Share: