ലാബ് ടെക്നീഷ്യൻ ഒഴിവ്

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).
ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു.
താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 04772282611, 04772282015.