റിസോഴ്സ് അധ്യാപക നിയമനം

കോഴിക്കോട് : സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയവിനിമയ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24ന് രാവിലെ 10ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
യോഗ്യത: ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ഇംഗ്ലീഷില്‍ ടി.ടി.സി/ഡി.എഡ്/ഡി.എല്‍.എഡ്/ബി.എഡ്.
രേഖകള്‍ സഹിതം എത്തണം.
ഫോണ്‍: 0495 2722297.





