പ്രൊപ്പോസല്‍ ക്ഷണിച്ചു

578
0
Share:

സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018 ലെ നീറ്റ് (NEET) എന്‍.ഇ.ഇ.റ്റി/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പ് പത്തു മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് അഞ്ചു വര്‍ഷം മുന്‍പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് രണ്ടു മണി. സെപ്റ്റംബര്‍ 16 വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രെപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ആഗസ്റ്റ് 11 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനിലെ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471-2303029

Share: