പ്രൊഡക്ഷൻ അസിസ്റ്റൻറ്: പാനൽ രൂപീകരിക്കുന്നു
തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പിൻറെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രൊഡക്ഷൻ അസിസ്റ്റൻറ്മാരുടെ പാനൽ രൂപീകരിക്കുന്നു.
യോഗ്യത : ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.ജി ജേണലിസം ഡിപ്ലോമയും.. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 36 വയസ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം. സി.വി അടങ്ങിയ അപേക്ഷ ജനുവരി 10നകം ഡയറക്ടർ, വിവര പൊതുജന സമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്- 695001 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ prdprogrammeproducer@gmail.com എന്ന ഇ-മെയിലിലോ നൽകണം. കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റൻറ് /കണ്ടൻറ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.