പോളിമർ സയൻസ് ടെക്നോളജി – എം.ടെക്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ( എം.ജി സർവകലാശാല ) എം.ടെക് പോളിമർ സയൻസ് ടെക്നോളജി പ്രോ ഗ്രാമിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം.
അപേക്ഷകർക്ക് പോളിമർ സയൻസ് ടെക്നോളജി, ഫൈബർ സയൻസ് ടെക്നോളജി, റബർ ടെക്നോളജി, പ്ലാസ്റ്റിക് ടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, കെമിക്കൽ ടെക്നോളജി എന്നിവയിലേതിലെങ്കിലും 65 ശതമാനം മാർക്കോടെ ബി.ടെക്/ബി.ഇ ബിരുദമോ കെമിസ്ട്രി, പോളിമർ സയൻസ് അപ്ലൈഡ് കെമിസ്ട്രി എന്നിവയിലേതിലെങ്കിലും 60 ശതമാനം മാർക്കോടെ എം.എസ്സി ബിരുദമോ ഉണ്ടായിരിക്കണം. ഫൈനൽ പരിക്ഷഫലം കാത്തിരിക്കുവന്നവർക്കും അപേക്ഷിക്കാം.
ഗേറ്റ് സ്കോറിെൻറ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഗേറ്റ് സ്കോർ ഇല്ലാത്ത അപേക്ഷകർക്ക് സർവകലാശാല പ്രവേശനപരീക്ഷ നടത്തും. ഓഫ്ലൈനായാണ് അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്. www.cat.mgu.ac.in, www.mgu.ac.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനവും അപേക്ഷയുടെയും ചലാൻ ഫോറത്തിെൻറ മാതൃകകളും ലഭിക്കും.