പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
പ്ലസ് ടു സയന്‍സ് വിഷയം പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2018 ലെ നീറ്റ്/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പ് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസ് നടത്തും. പ്ലസ് വണ്‍ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ച വിദ്യാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.
150 പേരെ തിരഞ്ഞെടുത്ത് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ സ്ഥാപനത്തില്‍ വച്ചാണ് ഒരു മാസം നീളുന്ന പരിശീലന പരിപാടി.
വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, ഇവ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രതോടൊപ്പം അപേക്ഷിക്കണം.
പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം അപേക്ഷകര്‍ നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലും പുനലൂര്‍, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കാസര്‍ഗോഡ്, കോഴിക്കോട് എന്നീ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും മാര്‍ച്ച് 24ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ താമസ, ഭക്ഷണ സൗകര്യ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.