തട്ടിപ്പിനെതിരെ റിസർവ് ബാങ്ക്

464
0
Share:

വ്യാ​ജവാ​ർ​ത്ത​ക​ൾ​ക്കും പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും ത​ട്ടി​പ്പി​നും ഇ​ര​യാ​വാ​തെ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പദ്ധതി ആവിഷ്ക്കരിച്ചു. “ആ​ർ​ബി​ഐ പ​റ​യു​ന്ന​ത് കേ​ൾ​ക്കൂ’ എ​ന്ന പ​ദ്ധ​തി​വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​സ്എം​എ​സു​ക​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. എ​സ്എം​എ​സു​ക​ളി​ലൂ​ടെ​യും ഇ-​മെ​യി​ലു​ക​ളി​ലൂ​ടെ​യും ഫോ​ൺ കോ​ളി​ലൂ​ടെ​യും പ​ണം ല​ഭി​ച്ചു​വെ​ന്നോ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യെ​ന്നോ ചൂ​ണ്ടി​ക്കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടിവ​രു​ന്നു​ണ്ട്.

അ​ത്ത​രം വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ർ​ബി​ഐ എ​സ്എം​എ​സു​ക​ൾ അ​യ​യ്ക്കു​ക. ആ​ർ​ബി​ഐ​സേ എ​ന്ന ഐ​ഡി​യി​ൽ​നി​ന്നാ​വും ഈ ​എ​സ്എം​എ​സു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടാ​തെ ജ​ന​ങ്ങ​ൾ​ക്ക് 8691960000 എ​ന്ന നമ്പറിലേക്ക് ​ മി​സ്ഡ് കോ​ൾ ന​ല്കി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.

Share: