ഡ്രൈവർ , ഓഫീസ് അറ്റൻഡൻറ് ഒഴിവ്

Share:

തിരുവനന്തപുരം യുവജന കമ്മിഷൻ ഓഫീസിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് വോക്-ഇൻ-ഇൻറ്ർവ്യൂ നടത്തുന്നു.

ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്താണ് ഇൻറ്ർവ്യൂ.

പ്രായോഗിക പരിജ്ഞാന പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്:
യോഗ്യത: പത്താംക്ലാസ്/തത്തുല്യയോഗ്യത, ഡ്രൈവിങ് ലൈസൻസ്(എൽ.എം.വി.)വേണം, ഡ്രൈവിങിൽ മുൻപരിചയം വേണം.
ഓഫീസ് അറ്റൻഡൻറ്: യോഗ്യത: പത്താംക്ലാസ്.

വിശദവിവരത്തിന് ഫോൺ: 0471 2308630.

Share: