ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻറ്

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു.
കാലാവധി: ഒരു വർഷം.
സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും.
വിശദവിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 15.
ഫോൺ: 0471 2570471, 9846033009





