ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് ഐ.എം.ജി യില്‍ പരിശീലനം

435
0
Share:

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിന് തയ്യാറാക്കുന്നതിനായി ഐ.എം.ജി.യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 23 വരെ പ്രത്യേക പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തും ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ കൊച്ചിയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവര്‍ കോഴിക്കോട്ടുമാണ് പരിശീലനത്തിനെത്തേണ്ടത്. പരീശീലന കേന്ദ്രം മാറ്റി നല്‍കില്ല.

അടുത്ത ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിനായി പി.എസ്.സിയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പരിശീലനത്തിനായി ഉദ്യോഗസ്ഥരെ വകുപ്പില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യണം. പരിശീലനം നേരത്തെ ലഭിച്ചവരേയും പ്രത്യേക വിഷയങ്ങള്‍ മാത്രം എഴുതുന്നവരെയും നാമനിര്‍ദ്ദേശം ചെയ്യരുത്.

പരിശീലനത്തിന് നാമനിര്‍ദേശം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരും നാമനിര്‍ദ്ദേശത്തോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പരിശീലന വിഭാഗം സെക്ഷന്‍ ഓഫീസറെ ബന്ധപ്പെടണം. ഫോണ്‍ : 0471 – 2304229. നാമനിര്‍ദ്ദേശം 17 നകം ഐ.എം.ജിയുടെ ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കണം. വിശദവിവരം www.img.kerala.gov.in ല്‍ ലഭിക്കും.

Share: