ടീച്ച് ഫോർ ഇന്ത്യ -സാമൂഹ്യ സേവനത്തിന് അവസരം

829
0
Share:

ജീവിതപ്രയാസങ്ങളിൽ നിന്നും ഒരു തലമുറയെ കൈപിടിച്ചുയർത്തുവാനുള്ള മനസും കുട്ടികളുമായി രണ്ടുവർഷം ചെലവിടാൻ സന്നദ്ധതയും ഉണ്ടെങ്കിൽ ടീച്ച് ഫോർ ഇന്ത്യയോടൊപ്പം ചേരാനുളള സമയമാണിപ്പോൾ.ഐഐടിയിലും ഐഐഎമ്മിലും പഠിച്ചിറങ്ങിയവർ, കോർപറേറ്റ് ജോലികള്‍ വലിച്ചെറിഞ്ഞു വന്നവർ മുതൽ സാധാരണ സ്ഥാപനങ്ങളിൽ പഠിച്ചവർ വരെ ഒരേ ലക്ഷ്യത്തിനായി കൈകോർക്കുന്ന പ്രസ്ഥാനമാണു ‘ടീച്ച് ഫോർ ഇന്ത്യ’. ഈ വൈവിധ്യം. വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുളള അവസരം, നേതൃശേഷി പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയവയ്ക്കെല്ലാം രണ്ടു വർഷത്തെ ഫെലോഷിപ് സഹായിക്കും. ഫെലോഷിപ് കഴിയുന്നവർക്കു കോർപറേറ്റ് കമ്പനികളിലെ സാമൂഹിക സേവന വിഭാഗം, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ മികച്ച പരിഗണന ലഭിക്കുന്നു. സംഘടനയ്ക്കു വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധവും അവസരങ്ങൾക്ക് സഹായകരമാകും. ‘ടീച്ച് ഫോർ ഇന്ത്യ’യിൽ തന്നെ തുടർന്നു പ്രവര്‍ത്തിക്കുന്നവരുമുണ്ട്.

ഫെലോഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27

വർഷത്തിൽ നാലു തവണ ഇത്തരത്തിൽ അപേക്ഷിക്കാൻ അവസരമുണ്ട്. ഡിസംബർ എട്ട്. 2016 ഫെബ്രുവരി രണ്ട്, ഓഗസ്റ്റ് 25 എന്നിവ അവസാന തീയതികളായാണ് ഇനി വരുന്ന മൂന്ന് അവസരങ്ങൾ.

അപേക്ഷിക്കാൻ വെബ‌്സൈറ്റ് : teachforindia.org

ഇമെയിൽ : apply@teachforindia.org

യോഗ്യത : ബിരുദം . 2016 മേയിൽ ബിരുദം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ആശയവിനിമയശേഷി നിർബന്ധം. പ്രായപരിധിയില്ല.

ഫെലോഷിപ് കാലാവധി : രണ്ടു വർഷം. ആദ്യ ഒന്നര മാസം പൂണെയിൽ പ്രാഥമിക അധ്യാപക പരിശീലനം. തുടര്‍ന്ന് മുംബൈ, പുണെ, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലോ സമീപ പ്രദേശങ്ങളിലോ നിയമനം.

പ്രതിമാസ ‌ഫെലോഷിപ് : 17,500 രൂപ ; താമസച്ചെലവായി 5500-10,000 രൂപ. സ്കൂൾ സാമഗ്രികള്‍ വാങ്ങാനും മറ്റുമുളള സഹായവും ലഭിക്കും.

ഫെലോഷിപ് കഴിഞ്ഞ് നിരവധി തൊഴിൽ സാധ്യതകളും മുന്നിലുണ്ട്.

Share: