ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഡിസംബർ 13ന്

Share:

ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇസ്ട്രക്ടർ ട്രേഡിൽ എസ്.ഐ.യു.സി.എൻ , ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

ഗസ്റ്റ് ഇൻസ്ട്രക്ടർമാർക്കുള്ള അഭിമുഖം ഡിസംബർ 13 രാവിലെ 11ന് നടക്കും. യോഗ്യത സംബന്ധിച്ച വിവരം www.cstaticalcutta.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളുമായി അന്നേദിവസം രാവിലെ 10.15ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0470 2622391

Share: