ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവണ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.
ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ജൂലൈ 20 രാവിലെ 9.30 ന് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0497-2945260.



