കൗണ്‍സലിങ് സൈക്കോളജി: അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി.
18 വയസ്സിനു മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലായിരിക്കും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ 31.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.srccc.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Share: