ക്ലറിക്കൽ അസിസ്റ്റൻറ് ഒഴിവ്

തിരുഃ പട്ടികജാതി വികസന വകുപ്പിൻറെ തൊഴിൽ പരിശീലന പദ്ധതിയായ ട്രേസിൻറെ ഭാഗമായി അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും ക്ലറിക്കൽ അസിസ്റ്റൻറ്മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെൻറ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റൻറ് ആയി നിയമിക്കപ്പെടുന്നതിലേക്ക് ബിരുദവും ആറ് മാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 21-35 വയസ്സ്.
നിലവിൽ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.scdd.kerala.gov.in ലും ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.
ഫോൺ: 0471 2737100.





