കോഴിക്കോട് സർവകലാശാല ബി എഡ്‌ പ്രവേശനം

Share:

ജൂ​ലൈ മൂ​ന്നി​ന​കം ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ കോഴിക്കോട് സർവകലാശാല​യി​ലെ ബി.​എ​ഡ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം, എ​ൻ.​സി.​ടി.​ഇ (നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ) നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ നേ​ര​ത്തേ​യാ​ക്കു​ന്നു. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ ഫ​ലം വ​രു​ന്ന​തി​ന്​ മുൻപ് ഏ​ക​ജാ​ല​ക ഒാ​ൺ​ലൈ​ൻ ര​ജി​സ്​​​ട്രേ​ഷ​നി​ലൂ​ടെ​യാ​ണ്​ പ്ര​വേ​ശ​നം ന​ട​ത്തു​ക. ആ​ദ്യ​മാ​യാ​ണ്​ ബി.​എ​ഡ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു .

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ബി.​എ​ഡ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ അ​ലോ​ട്ട്​​മെൻറ്റുണ്ടാകില്ല. ഒാ​പ്​​ഷ​ൻ ന​ൽ​കി​യ​ത്​ പ്ര​കാ​രം റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കി കോ​ള​ജു​ക​ൾ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കും. ലി​സ്​​റ്റി​ൽ​പെ​ട്ട​വ​ർ കോ​ള​ജി​ലാ​ണ്​ ഹാ​ജ​രാ​കേ​ണ്ട​ത്. 500 രൂ​പ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ഒ​രാ​ൾ​ക്ക്​ 15 ഒാ​പ്​​ഷ​നു​ക​ളു​ണ്ടാ​കും.

എ​ൻ.​സി.​ടി.​ഇ​യു​ടെ നി​ബ​ന്ധ​ന​ക്ക​നു​സ​രി​ച്ചാ​ണെ​ങ്കി​ലും ബി​രു​ദ​ഫ​ലം പു​റ​ത്തു​വ​രാ​തെ​യാ​ണ്​ ബി.​എ​ഡ്​ പ്ര​വേ​ശ​ന​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല ഒ​രു​ങ്ങു​ന്ന​ത്. ജൂ​ൺ ര​ണ്ടാം വാ​ര​ത്തോ​ടെ ഫ​ലം പ്ര​തീ​ക്ഷി​ക്കാ​െ​മ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പി​ന്നീ​ടും ബി.​എ​ഡ്​ പ്ര​വേ​ശ​ന​ത്തി​ന്​ സ​മ​യ​മു​ണ്ട്. വിശദ വിവരങ്ങൾ www.universityofcalicut.info എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: