കായിക താരങ്ങള്‍ക്ക് പിഎസ്‌സി സംവരണം

638
0
Share:

കായിക താരങ്ങള്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഒരു ശതമാനം സംവരണം നടപ്പിലാക്കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥനകളിന്‍മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള നിയമനം ഉടന്‍ നടപ്പാക്കും.
ഇതില്‍ 68 പേരെ ഉടന്‍ നിയമിക്കും. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കി കായിക താരങ്ങള്‍ക്ക് നിയമനം നല്‍കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും കായികതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദേശീയ ഗെയിംസിനായി നിര്‍മിച്ച സ്‌റ്റേഡിയങ്ങളും അനുബന്ധ കാര്യങ്ങളും സംരക്ഷിക്കാന്‍ എന്‍ജിനീയറിംഗ് ടീമിനെ അടിയന്തിരമായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Share: