എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Share:

സ്വാശ്രയ കോളജുകളില്‍ നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്സുകള്‍ബി.എസ്സി നഴ്സിങ്, ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ബി.എസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്സി ഓപ്ടോമെട്രി, ബാച്ലര്‍ ഓഫ് ഫിസിയോതെറപ്പി, ബാച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജി, ബാച്ലര്‍ ഓഫ് കാര്‍ഡിയോ വസ്കുലര്‍ ടെക്നോളജി, ബി.ഫാം, ഡോക്ടര്‍ ഓഫ് ഫാര്‍മസി, ബി.എസ്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി. ഫാം.ഡി കോഴ്സിന്‍െറ കാലാവധി ആറു വര്‍ഷവും മറ്റു കോഴ്സുകളുടേത് നാലു വര്‍ഷവുമാണ്.

യോഗ്യതപ്ളസ് ടു/തത്തുല്യ പരീക്ഷയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബാച്ലര്‍ ഓഫ് കാര്‍ഡിയോ വസ്കുലര്‍ ടെക്നോളജി, ബാച്ലര്‍ ഓഫ് ഫിസിയോതെറപ്പി, ബി.എസ്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി കോഴ്സുകള്‍ക്ക് പ്ളസ് ടു പരീക്ഷയില്‍ ബയോളജിക്ക് 50 ശതമാനം മാര്‍ക്കും നേടി വിജയിച്ചിരിക്കണം. ബാച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജി കോഴ്സിന് പ്ളസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കമ്ബ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി വിഷയങ്ങള്‍ക്ക് ആകെ 50 ശതമാനം മാര്‍ക്കില്‍ കുറയാത്തവര്‍ക്ക് അപേക്ഷിക്കാം. ബി.ഫാം, ഫാം.ഡി കോഴ്സുകള്‍ക്ക് പ്ളസ് ടു പരീക്ഷയില്‍ ബയോളജി അല്ളെങ്കില്‍ മാത്തമാറ്റിക്സിന് മാത്രം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപ, എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 300.അപേക്ഷിക്കേണ്ട വിധംഈമാസം 25 മുതല്‍ ജൂണ്‍ 10വരെ www. lbscentre.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ പ്രിന്‍റൗട്ട് എടുത്ത് ചെലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ 2016 ജൂണ്‍ 15നകം കിട്ടത്തക്കവിധം അയക്കണം. അപേക്ഷാര്‍ഥികള്‍ 2016 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയായവരായിരിക്കണം. തെരഞ്ഞെടുപ്പിന് എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാപരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷന്‍. ട്രയല്‍ അലോട്മെന്‍റിന് മുമ്ബ് റാങ്ക്ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷം കോഴ്സ്/കോളജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: www.lbscentre.in

Share: