പ്രധാനപെട്ട വിദ്യാഭ്യാസ വാർത്തകൾ
കാഴ്ച – ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം
കോഴിക്കോട് കൊളത്തറയിലെ കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ദ് ഹാന്‍ഡിക്യാപ്ഡില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാഴ്ചവൈകല്യമുള്ളവര്‍ക്കു ഹ്യൂമാനിറ്റീസ് വിഭാഗത്തിലും ശ്രവണവൈകല്യമുള്ളവര്‍ക്കു കൊമേഴ്സ് വിഭാഗത്തിലുമാണു പ്രവേശനം.
ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ സ്കൂളില്‍നിന്നു നല്‍കുന്ന പ്രത്യേക ഫോമിലാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം ലഭിക്കുന്നവര്‍ക്കു വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ദ് ഹാന്‍ഡിക്യാപ്ഡ്, കൊളത്തറ, കോഴിക്കോട് – 673 655 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 98953 87900.
ബിടെക് എന്‍ആര്‍ഐ പ്രവേശനം
എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജില്‍ ബിടെക് എന്‍ആര്‍ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും അപേക്ഷയും 750 രൂപ അടച്ചു കോളജ് ഓഫിസില്‍ നിന്നു വാങ്ങാം. ഓണ്‍ലൈന്‍ ഫോം www.lbsitw.ac.in ല്‍ ലഭിക്കും. ഫോണ്‍: 0471-2349232.
ഡിഎഡ് കോഴ്സ്: സമയം നീട്ടി
ഡിഎഡ് കോഴ്സിന് 31 വൈകിട്ട് അഞ്ചു വരെ അപേക്ഷ നല്‍കാം. വെബ്സൈറ്റ്: www.education.kerala.gov.in.
കെജിടി പരീക്ഷ
പരീക്ഷാഭവന്‍ നടത്തുന്ന കെജിടി പരീക്ഷ ജൂണ്‍ 29ന് ആരംഭിക്കും. വിജ്ഞാപനം http://keralapareekshabhavan.in ല്‍. ജൂണ്‍ ഒന്നു മുതല്‍ എട്ടു വരെ ഓണ്‍ലൈനായി നല്‍കാം.
തീയതി നീട്ടി
ഐഎച്ച്‌ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 11-ാം ക്ലാസ് പ്രവേശനത്തിനു ജൂണ്‍ ആറു വരെ അപേക്ഷിക്കാം.
രണ്ടാംഘട്ട അലോട്മെന്റില്‍ പുതിയ കോളജ്
മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്മെന്റില്‍ എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സര്‍ക്കാര്‍ സീറ്റ് (എംഡി ഫാര്‍മക്കോളജി) കൂടി ഉള്‍പ്പെടുത്തി.
ലോ അക്കാദമിയില്‍ എല്‍എല്‍ബി പ്രവേശനം
കേരള ലോ അക്കാദമി ലോ കോളജില്‍ യൂണിറ്ററി ഡിഗ്രി ത്രിവല്‍സര എല്‍എല്‍ബി കോഴ്സ് (ഡേ ആന്‍ഡ് ഈവനിങ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.keralalaacademy.in വെബ്സൈറ്റ് വഴിയും നേരിട്ടു കോളജ് ഓഫിസില്‍ 1000 രൂപ അടച്ചും അപേക്ഷ വാങ്ങാം. അവസാന തീയതി ജൂണ്‍ 10. ഫോണ്‍: 0471-2433166, 2539356.
ലോ അക്കാദമി പ്രവേശനം
കേരള ലോ അക്കാദമി ലോ കോളജില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് ബിഎഎല്‍എല്‍ബി, ബികോം, എല്‍എല്‍ബി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തുല്യമായ പരീക്ഷകളോ 45% മാര്‍ക്കോടെ പാസായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാര്‍ക്ക് 40% മാര്‍ക്ക് മതി. ഓണ്‍ലൈനായി www.keralalawacademy.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 0471-2433166, 2539356 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.
സ്പോര്‍ട്സ് സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്ക് പ്ലസ് വണ്‍ പ്രവേശന ഭാഗമായി സെലക്ഷന്‍ ട്രയല്‍ നടത്തുന്നു.
ഇതിന്റെ തീയതികള്‍: വയനാട് ജില്ലക്കാര്‍-25നു കല്‍പ്പറ്റ എസ്കെഎംജെഎച്ച്‌എസ്‌എസ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍-26നു കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജ്. മലപ്പുറം-27നു വണ്ടൂര്‍ വിഎംസി ഗവ. വിഎച്ച്‌എസ്‌എസ്. പാലക്കാട്, തൃശൂര്‍ ജില്ലക്കാര്‍-28നു ഗവ. വിക്ടോറിയ കോളജ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം-29നു മഹാരാജാസ് കോളജ് ഗ്രൗണ്ട്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം-30നു വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 97466 61446