എങ്ങനെ ആധാർ, പാൻകാർഡുമായി ബന്ധിപ്പിക്കാം

701
0
Share:

ജൂലൈ ഒന്നിന്​ ശേഷം പാൻകാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുക  എന്നത് ​ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി​. ബുധനാഴ്​ചയാണ്​ ഇതുസംബന്ധിച്ച നിയമത്തിൽ പ്രത്യക്ഷ നികുതി വകുപ്പ്​ ഭേദഗതി വരുത്തിയത്​. ജൂലൈ ഒന്നാം തിയതി മുതൽ ആദായ നികുതി റിട്ടേ ൺ ഫയൽ​ ചെയ്യുന്നതിനുൾപ്പടെ ആധാർ കാർഡ്​ നിർബന്ധമാണ്​. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനുള്ള തിയ്യതി സർക്കാർ പ്രഖ്യാപിച്ചിട്ടി​ല്ലെങ്കിലും എത്രയും പെ​െട്ടന്ന്​ ഇവ തമ്മിൽ ലിങ്ക്​ ചെയ്യുന്നതാണ്​ ഉചിതം.

ആദായ നികുതി വകുപ്പി​​െൻറ വെബ്​സൈറ്റ് ​http://incometaxindiaefiling.gov.in ഉപയോഗിച്ചാണ്​ പാൻകാർഡ്​ ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടത്​. വെബ്​സൈറ്റിലെത്തി ആധാർകാർഡ്​, പാൻകാർഡ്​ നമ്പറുകൾനൽകിയതിന്​ ശേഷം ആധാറിൽ​ രേഖപ്പെടുത്തിയിരിക്കുന്ന പേരും നൽകണം. ഇതിന്​ ശേഷം ലിങ്ക്​ ആധാർ എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​താൽ പാൻകാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക്​ ചെയ്യാൻ സാധിക്കും. പാൻകാർഡിലോ ആധാർകാർഡിലോ തിരുത്തലുകൾ വരുത്തേണ്ടവർക്ക്​ അതിനുള്ള ലിങ്കുകളും സൈറ്റിൽ നിന്ന്​ ലഭ്യമാണ്​.

Share: