ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് അഭിമുഖം
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ ആറാം തീയതി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ 70 ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ 2025 ജനുവരി 10 ാം തീയതിയിലും ആലപ്പുഴ ജില്ലാ ഓഫീസില്‍ 2025 ജനുവരി 30, 31 തീയതികളിലുമായി ആദ്യഘട്ട അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മേല്‍ വിവരം എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ചതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒറ്റിആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡിന്റെ അസ്സല്‍ എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അതത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0477-2264134