അതിഥി അധ്യാപക ഒഴിവ്

Share:

കണ്ണൂർ : 2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച് ആഗസ്റ്റ് 5 രാവിലെ 10ന് കോളേജിൽ വച്ച് നടക്കും.

ഉദ്യോഗാർഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേജ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

Share: