യങ് പ്രൊഫഷണല്‍ നിയമനം

Share:

തിരുഃ റവന്യൂ വകുപ്പിൻറെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻറ് ഡിസാസ്റ്റര്‍ മാനേജ്‌മെൻറിൽ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മൻറ് പ്രോഗ്രാമിനോടനുബന്ധിച്ചും ഡി.എം സെൻറിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.

പ്രതിമാസ വേതനം: 30,000 രൂപ

യോഗ്യത.: ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെ പരിഗണിക്കും.
പ്രായപരിധി: 30 വയസ്.
http://ildm.kerala.gov.in/ വെബ്‌സൈറ്റ് വഴി ബയോഡാറ്റ സഹിതം അപേക്ഷിക്കാം .
അപേക്ഷ നല്‍കേണ്ട അവസാന തിയതി: ജൂലൈ 6.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 8547670005.

Share: