യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടൂ/ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്ല.
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ പ്രവേശനം എടുത്താല്‍ മതിയാകും.
പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 31നകം നല്‍കണം.
അപേക്ഷാ ഫോമും പ്രോസ്‌പെക്ട്‌സും തിരുവനന്തപുരത്തെ എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 8943995219, 9847033289, 9846594508, 0471 2325101, വെബ്‌സൈറ്റ്: wwws.srccc.in