യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട് : നാഷണല്‍ ആയൂഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗാ പി.ജി ഡിപ്ലോമ/അംഗീകൃത സര്‍വകലാശാലയില്‍നിന്ന് യോഗയില്‍ ഒരു വര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ഗവ ഡിപ്പാര്‍ട്ട്മെന്റ്/ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ മുഖേനയുള്ള യോഗ അധ്യാപക പരിശീലനത്തില്‍ ഡിപ്ലോമ, അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം. എസ്.സി യോഗ, എം.ഫില്‍(യോഗ) എന്നിവയാണ് യോഗ്യതകള്‍.
പ്രായപരിധി: 2024 ജനുവരി 31 ന് 50 കവിയരുത്.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അടുത്തിടെ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷൻറെ ഓഫീസില്‍ ജനുവരി 31 ന് രാവിലെ 10ന് എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ഫോണ്‍: 9072650492