വാക് ഇന്‍ ഇന്റര്‍വ്യൂ
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം (പോളയത്തോട്) കാര്യാലയത്തില്‍ നടക്കും.
എഴുതാനും വായിക്കാനുമറിയാവുന്ന തിരുവനന്തപുരം ജില്ലയിലുള്ള ആരോഗ്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ രേഖയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് ഹാജരാകാം.
ഉദേ്യാഗാര്‍ത്ഥികളുടെ എണ്ണം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ അന്നേ ദിവസം രജിസ്‌ട്രേഷന്‍ മാത്രം നടത്തുന്നതും 12 മണി വരെ രജിസ്റ്റര്‍ ചെയ്യുന്നവരെ ഫോണ്‍ മുഖാന്തരം/എസ്.എം.എസ് മുഖാന്തരം ക്ഷണിച്ച് അഭിമുഖം നടത്തി നിയമനം നടത്തുന്നതുമാണ്.
സര്‍ക്കാര്‍ ഉത്തരവുകള്‍ (1) നം.28/2016/ധന: തീയതി: 26.02.2016, (2) നം.56/2017/ധന. തീയതി: 28.04.2 017, (3) നം.112/2018/ധന തീയതി: 21.07.2018 എന്നിവയിലെ സേവന വേതന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രതിഫലം ലഭിക്കുക.
ഉദേ്യാഗക്കയറ്റം മുഖാന്തരമോ എംപ്ലോയ്‌മെന്റ് മുഖാന്തരമോ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ മാത്രമായിരിക്കും ദിവസ വേതന നിയമനമെന്നും ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.