ഡോക്ടർ നിയമനം : ഒക്‌ടോബര്‍ 9 ന്

Share:

ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്സ് വകുപ്പിലെ ഉത്തര മേഖലയില്‍പ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളിലെ സീനിയര്‍ റസിഡന്റ്/സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിന് ഒക്‌ടോബര്‍ 9 ന് രാവിലെ 11 മണി മുതല്‍ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുളള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം.
പ്രതിമാസം 55285 രൂപ ശമ്പളത്തില്‍ (ആഴ്ചയില്‍ 48 മണിക്കൂര്‍) ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം നടക്കുകയാണെങ്കില്‍ കരാര്‍ ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കെ.എസ്.ആറിലെ അപ്പന്‍ഡിക്‌സ് 1 പ്രകാരമുളള കരാര്‍ ഒപ്പിട്ട് സമര്‍പ്പിക്കണം.

ഫോണ്‍ – 0495 2300339.

Share: