വിശ്വകർമ്മ കീർത്തി പുരസ്ക്കാരം രാജൻ പി തൊടിയൂരിന്
ജർമ്മൻ പ്രസിദ്ധീകരണ സ്ഥാപനമായ ‘വോഗ് പുബ്ലിഷിംഗുമായി ചേർന്ന് കരിയർ മാഗസിൻ , യൂ എ ഇ ,ജർമ്മനി,റഷ്യ ,ലബനോൻ എന്നീ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ നിന്ന് വിദേശത്തെത്തിയ ആദ്യ പ്രസിദ്ധീകരണ തലക്കെട്ടായി കരിയർ മാഗസിൻ. വ്യക്തിത്വ വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിനായി അമേരിക്കയിലെ ‘സക്സസ് ഫൗണ്ടേഷൻ ‘, ഇംഗ്ലീഷ് പഠനത്തിനായി ലണ്ടനിലെ ലാൻലോ ലിമിറ്റഡ് , സ്റ്റാർട്ടപ്പ് പദ്ധതികളെ സഹായിക്കുന്നതിനായി യു എസ് എയിലെ സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു , പേറ്റൻറ്സ് ഫ്രീ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ വിശ്വപൗരനായി മാറിയ രാജൻ പി തൊടിയൂരിന് വിശ്വകർമ്മ കീർത്തിപുരസ്കാരം അർഹിക്കുന്ന ബഹുമതിയാണെന്ന് യോഗത്തിൽ ആധ്യക്ഷം വഹിച്ച മുൻ മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു.
ഇന്ത്യയിലെ പതിനെട്ടു കോടിയിൽപരം വരുന്ന ആർട്ടിസാൻ സമൂഹത്തിനുവേണ്ടി ‘കർമ്മഭൂമി ‘ എന്നപേരിൽ ആദ്യമായി ഒരു ദിനപ്പത്രം പ്രസിദ്ധീകരിക്കുകയും അതിൻറെ ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുകയും ചെയ്ത രാജൻ പി തൊടിയൂർ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിനോടൊപ്പം നിൽക്കുന്ന മാദ്ധ്യമ പ്രവർത്തകനാണെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് വിശ്വകർമ്മ ദേശീയാധ്യക്ഷൻ അഡ്വ . ഓമല്ലൂർ എ എൻ വാസുദേവൻ അഭിപ്രായപ്പെട്ടു.
ആതുര ശുശ്രുഷ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന ജെ . സുമയ്യ വൈദ്യർക്ക് വൈദ്യകർമ്മ ശ്രേഷ്ട പുരസ്കാരവും ജീവ കാരുണ്യ പ്രവർത്തനരംഗത്തെ സേവനം കണക്കിലെടുത്തു വേണു രാമകൃഷ്ണന് സേവന ശ്രേഷ്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു .
അഖില കേരള വിശ്വകർമ്മ മഹാസഭ മുൻ പ്രസിഡൻറ് എ . കുമാരസ്വാമി , ന്യൂ ലൈഫ് കൗൺസിലിങ് ഡയറക്ടർ റെവ.ഡോ . എ കനകരാജ് ,ആര്യ ബാലചന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.